Monday, June 9, 2014

ഒരു അമ്മയ്ക്ക് വേണ്ടി..

  അത്രമാത്രം ലളിതവും സന്തോഷം നിറഞ്ഞതും ആയിരുന്നു അവളുടെ ജനനം.മുട്ട തോട് പൊട്ടുന്നതും,പതിയെ ഒരു തല പുറത്തു വരുന്നതും തള്ളകുരുവി ആകാംക്ഷയോടെ നോക്കിയിരുന്നു.തന്ടെ ആദ്യ കുഞ്ഞിനെ അവൾ നിറഞ്ഞ ഹൃദയത്തോടെ മാറോടു ചേർത്തു.
  കുഞ്ഞി കുരുവി ലോകം നോക്കി കാണുകയായിരുന്നു;ചുറ്റുമുള്ള തിരക്കേറിയ ജീവിതം അവൾക്ക് തികച്ചും പുതിയതായിരുന്നു.ദിവസവും,പറക്കമുറ്റാത്ത തന്ടെ കുഞ്ഞിനുവേണ്ടി തള്ള കുരുവി ധാന്യവും ചെറു കീടങ്ങളും ശേഘരിച്ചു കൊണ്ടുവന്നു;അത്രയും നേരം കൂട്ടിൽ ഒറ്റക്കിരുന്ന കുഞ്ഞു ചുറ്റുമുള്ളതെല്ലാം ആർത്തിയോടെ മനസ്സിലാക്കാൻ ശ്രമിച്ചു.
  ആ വലിയ ലോകത്തിന്റെ ഒരു ഭാഗമാവാൻ താൻ ആഗ്രഹിക്കുന്നു എന്ന തന്ടെ കുഞ്ഞിന്ടെ വാക്കുകൾ ആ അമ്മയുടെ നെഞ്ഞിടിപ്പ്‌ കൂട്ടി.പുറമേ നിന്ന് നോക്കുമ്പോൾ മോടി കൂടിയതെങ്കിലും,ആദിൽ ഒളിഞ്ഞിരിക്കുന്ന ചതികൾ ആ അമ്മ നേരത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആ അമ്മ എങ്ങനെയാണു മകളുടെ ആ ആഗ്രഹം നിറവേറ്റുക?
  അമ്മയുടെ വാക്കുകളെ പാടെ തള്ളിക്കളയാൻ ആ മകൾക് കഴിഞ്ഞില്ല;അമ്മ ഇര തേടി പോകുന്ന നേരത്ത് മാത്രം അവൾ പറക്കാൻ പഠിച്ചു.അമ്മയുടെ മനസ്സിനെ നോവിക്കാതിരിക്കാൻ അവൾ ശ്രമിച്ചു.താൻ ശ്രദ്ധിക്കാതെ തന്നെ തന്ടെ മകളുടെ ചിറകുകൾക്ക് കണ്ട മാറ്റം ആ അമ്മയുടെ മനസ്സിനെ പുളകം കൊള്ളിച്ചു.സുന്ദരിയായ മകളെ ഒരു നിധി കാക്കുന്ന ഭുതത്തെ പോലെ സംരക്ഷിച്ചു.
  എങ്കിലും ഏറെ നാൾ അവളെ ആകാശത്തിൽ നിന്നും മാറ്റി നിർത്താൻ ആ അമ്മക്ക് സാധിച്ചില്ല.മനസ്സിലെ ഭീതിയെ മാറ്റി നിർത്താൻ ശ്രമിച്ചുകൊണ്ട് മകളുടെ ആദ്യ ചിറകടികളെ അവർ വീക്ഷിച്ചു;പറന്നുയരുന്ന കുഞ്ഞിനെ തിരിച്ചു വിളിച്ചു നെഞ്ചോടു ചേർക്കുവാൻ ആ മാതൃഹൃദയം വെമ്പി.
അമ്മയുടെ മാനസിക സംഘർഷങ്ങൾ ആ മകൾ തിരിച്ചറിഞ്ഞില്ല;അവൾ സ്വന്തം ജീവിതം തുടങ്ങുന്നതിനെ പറ്റിയും പരമാവധി ആഘോഷിക്കുന്നതിനെ പറ്റിയും മാത്രം ചിന്തിച്ചു.അവളുടെ ഓരോ പ്രവർത്തികളും ആ അമ്മയുടെ മനസ്സിലെ ഭീതിയുടെ അഗ്നിയെ ആളിപ്പടർത്തുക മാത്രം ചെയ്തു.മകളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാതെ,അവളുടെ എല്ലാ വാക്കുകളും കണ്ണടച് എതിർത്ത ആ അമ്മ അവളുടെ ശത്രുവായി മാറാൻ അധികം കാലം എടുത്തില്ല.
  ജീവിതത്തിൽ പലതും നേടണമെന്ന് പ്രതീക്ഷിച്ച അവളെ കാത്തിരുന്നത് തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു.ഒരിക്കൽ ചങ്ങാതിമാരുടെ ഒപ്പം കളിച്ചുനടന്ന അവൾ ഒരു വേടന്റെ കെണിയിൽ അകപെട്ടു.അവൾ ജീവനുതുല്യം സ്നേഹിച്ച സുഹൃത്തുക്കള നാലുപാടും ചിതറി പറക്കുന്നത് നിറഞ്ഞ മിഴികളോടെ നോക്കിനിൽക്കാനെ അവൾക്ക് സാധിച്ചുള്ളൂ;അങ്ങനെ അവൾ ഭീതിയെ പരിജയപ്പെട്ടു.വളരെ നേരം പരിശ്രമിച് അവൾ ഒരുവിധം രക്ഷപെട്ടു - പക്ഷെ ഒരു ചിറകിന്റെ അറ്റം കെണിയിൽ ബാക്കിനിന്നു.എങ്ങനെ ഒക്കെയോ കൂട്ടിൽ തിരിച്ചെത്തിയ അവൾ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.സമാധാനവക്കുകൾ പ്രതീക്ഷിച്ച അവൾക്ക് അമ്മ കുട്ടപെടുതലുകൾ മാത്രമാണ് സമ്മാനിച്ചത്‌.
  മുരിവുനങ്ങുന്നതുവരെ കൂട്ടിൽ കഴിഞ്ഞ അവൾക്ക് സ്വന്തം അമ്മയുടെ കുട്ടപെടുതലുകൾ ഒരു ദുസ്വപ്നതിനു തുല്യമായി മാറിയത് വളരെ പെട്ടെന്നായിരുന്നു;പ്രിയ സുഹൃത്തുക്കള വേണ്ടെന്നു വെച്ചതിന്റെ സങ്കടവും അവൾ സ്വന്തം ഹൃദയത്തിൽ പൂട്ടിവെച്ചു.പതിയെ പതിയെ നിറഞ്ഞ സങ്കടങ്ങളുടെ ആ കിഴി പലതവണ അവളെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചു.
  മടുപ്പ് പലതവണ അവളെ ആഗിരണം ചെയ്തെങ്കിലും അവൾ പരിശ്രമിച്ചുകൊണ്ടിരുന്നു.അങ്ങനെ ഒരു പരിശ്രമത്തിന്റെ ഇടയിൽ അവൾ എന്നെന്നേക്കുമായി ഇല്ലാതായി.എല്ലാവരുടെയും സങ്കടങ്ങൾ അനായാസം എറ്റുവങ്ങിയ അവൾ സ്വന്തം സങ്കടങ്ങളുടെ ആഴക്കടലിൽ മുങ്ങിത്താഴ്ന്നു.അപ്പോഴും ആ അമ്മ സങ്കടപ്പെടരുതെന്ന ആഗ്രഹത്തൽ അതും സ്വന്തം തെറ്റായി എല്ലാവരുടെയും മുന്നിൽ വരച്ചുകാനിക്കാൻ അവൾ മറന്നിരുന്നില്ല.ആ അമ്മ ത്രിച്ചരിഞ്ഞുവോ എന്തോ,സ്വന്തം മകൾ എന്തായിരുന്നു എന്ന്..

No comments:

Post a Comment