ഒരു പെണ്‍കുട്ടി ആയതിൽ അവൾ എന്നും അഭിമാനിചിട്ടെ ഉള്ളു. പെണ്‍കുട്ടികളുടെ അവകാശങ്ങളെ തള്ളിപറയുകയും പെണ്‍ഭ്രൂനഹത്യക്ക് കൂട്ടുനില്ക്കുകയും ചെയ്യുന്ന സമൂഹത്തെ നേരിടാനുള്ള മനക്കരുത്ത് അവകുണ്ടായിരുന്നു.തെറ്റുകൾ ചൂണ്ടികാനികുമ്പോഴും ഒരാളെയെങ്കിലും സഹായിക്കണം എന്നതു മാത്രമായിരുന്നു അവളുടെ ചിന്ത.
പക്ഷെ ഇന്നവൾ മാനസികമായി ഒരുപാട് സംഘർഷങ്ങൾ അനുഭവിക്കുന്നു.സ്വന്തം വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന നില വരെ എത്തി; ആരാണ് ഇതിനൊക്കെ ഉത്തരവാദികൾ?ഇരുപത്തിരണ്ട് വയസ്സായത്കൊണ്ടു മാത്രം ഒരു പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തിനു വിലങ്ങിടാൻ എന്തിനാണ് സമൂഹം ഇത്ര വെമ്പുന്നത്?
എറ്റവും കൂടുതൽ വിദ്യാസമ്പന്നർ ഉള്ള, "ദൈവത്തിന്റെ സ്വന്തം നാട്" എന്ന് വിശേഷിപ്പിക്കപെടുന്ന കേരളത്തിൽ, ജനങ്ങൾ ഈ നേടിയ വിദ്യാഭ്യാസം എന്തുചെയ്യുന്നു?പതിനെട്ടുവയസ്സ് കഴിഞ്ഞപ്പോൾ തുടങ്ങിയ പല രീതിയിലുള്ള നിയന്ത്രണങ്ങളും എന്തിനുവേണ്ടി?ആരെ ബോധ്യപെടുത്താൻ?സംസ്കാരം എന്ന ഒന്ന് നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണ്.എന്തെല്ലാം സംഭവിച്ചാലും അതിനനുസരിച്ചല്ലാതെ പ്രവർത്തിക്കുക അത്ര എളുപ്പമല്ല.
ആരോട് കൂട്ടുകൂടണം,ആരോട് സംസാരിക്കണം,എന്നതുമുതൽ ഓരോരുത്തരോടും സംസാരിക്കുമ്പോൾ ഉപയോഗിക്കേണ്ട രീതികൾ വരെ മാതാപിതാക്കൾ അവളെ പഠിപിച്ചു.നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് അവള്കുണ്ടെന്നു മനസിലാക്കാൻ അവർ വിസമ്മതിച്ചു.സ്വന്തം ശരീരത്തെ കാമത്തിന്റെ കണ്ണുകളിലൂടെ നോക്കിയവരെ വേണ്ട വിധം കയ്കാര്യം ചെയ്യാൻ അവൾക്ക് പലവുരു സാധിച്ചപ്പോഴും,അവളുടെ ധൈര്യത്തെ അനുമോദിക്കുന്നതിനു പകരം താക്കീതുകൾ മാത്രമേ അവള്ക്ക് ലഭിച്ചുള്ളൂ.
സ്വന്തം താത്പര്യത്തിന് ചേരുന്നതെങ്കിലും,മാന്യമായിത്തന്നെ വസ്ത്രം ധരിച്ച അവളെ സ്വന്തം അമ്മ സമപ്രായക്കാരായ ബന്ധുമിത്രാതികളുമായി താരതമ്യം ചെയ്തത് അവളിലെ വ്യക്തിത്വത്തെ കീറി മുറിക്കുന്നതിനു തുല്യമായിരുന്നു.സ്വാതന്ത്ര്യം മാത്രം ആശിക്കുന്ന,ജീവിതത്തിൽ എന്തു ചെയ്യണമെന്നു കൃത്യമായ ലക്ഷ്യങ്ങൾ ഉള്ള അവളെ ,സമൂഹത്തിലെ ചിന്താഗതികളെ ഭയന്ന് കെട്ടിയിടാൻ മാതാപിതാക്കൾ ശ്രമിച്ചപ്പോൾ അവളുടെ ഉള്ളിൽ ഭീതി അലതല്ലി.അത്തരമൊരു സമൂഹത്തെ അവൾ വെറുപ്പോടെ വീക്ഷിച്ചു.
മറ്റെന്തും ചെറുത്തുനിൽക്കാൻ ശക്തിയുണ്ടായിരുന്ന അവൾ സ്വന്തം നിലനില്പ്പിനെ പുചിച്ചു.ഒരു പെണ്ണായി ജനിക്കരുതായിരുന്നു എന്ന് അല്പനെരതെകെങ്കിലും അവൾ ചിന്തികാതിരുന്നില്ല.തന്നെ അത്രയും കാലം വളർത്തിയ,തന്നെ അത്രമാത്രം അറിയുന്ന മാതാപിതാക്കൾ പോലും തന്നെ അവിശ്വസിക്കുന്നു എന്നാ സംശയം അവളുടെ ഹൃദയത്തിൽ മുളപൊട്ടി.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തനിക്ക് താങ്ങായി ഉണ്ടാവും എന്ന് വിശ്വസിച്ച മാതാപിതാക്കളുടെ ആ മാറ്റം,അതും സമൂഹത്തെ ഭയന്ന്,അവളിൽ ഒരു കൊടുംകാറ്റു സൃഷ്ടിച്ചു.തന്നെ ഇനി ആര് വിശ്വസിക്കും,തന്നെ താനായി തന്നെ ആരു സ്വീകരിക്കും,എന്നതൊക്കെയായിരുന്നു അവളുടെ ഉള്ളിൽ അലയടിച്ചുകൊണ്ടിരുന്ന ചോദ്യങ്ങൾ.ഒരുപാട് ബന്ധുക്കൾ ഉള്ള ആ വലിയ വീട്ടിൽ,ഒരു ജീവനില്ലാത്ത പാവയെപോലെ അവൾ നടന്നു - ആൾകൂട്ടത്തിൽ ഒറ്റപെട്ട ഒരു പിഞ്ചു കുഞ്ഞിനെപോലെ,ഒന്ന് ഉറക്കെ കരഞ്ഞാൽ സമാധാനിപ്പിക്കാൻ പോലേം ആരും ഇല്ലാതെ..