എത്ര ലളിതമല്ലാത്ത്താണ് ഈ ജീവിതം;ബന്ധങ്ങളും ബന്ധനങ്ങളുംകൊണ്ട് തിങ്ങി നിറഞ്ഞ് വീർപുമുട്ടുന്ന അവസ്ഥവരെ എത്തും.എന്ത് അർത്ഥമാണ് ഈ ബന്ധങ്ങള്ക്കുള്ളത്?സ്വാർത്ഥത നിറഞ്ഞ ഈ ലോകത്ത് ബന്ധങ്ങളുടെയും അടിസ്ഥാനമൂല്യം അതുതന്നെയാണ് - സ്വാർത്ഥത.
തങ്ങൾ ആഗ്രഹിച്ചതുപോലെ ആരെങ്കിലും എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവിടെ മുറിയുന്നു ആ ബന്ധം.അങ്ങനെ തീരുന്ന ഒന്നാണോ മനസുകൽകൊണ്ട് സൃഷ്ടിക്കപെട്ട അമൂല്യ ബന്ധങ്ങൾ?മാപ്പ് ചോദിക്കാനുള്ള അവസരം പോലും കൊടുക്കാൻ പറ്റാത്തത്ര വലിയ തെറ്റുകളുണ്ടോ ഈ ലോകത്ത്?
ഭൂമി ഉരുണ്ടതാണെന്ന് പണ്ട് ശാസ്ത്രജ്ഞർ തെളിയിച്ചു.അതുകൊണ്ട്,ഒരിക്കൽ മുറിച്ചുകളഞ്ഞ ബന്ധം ഭൂമിയുടെ മറ്റൊരട്ടതുവെച്ചു തുടങ്ങിക്കൂടെന്നില്ലല്ലോ!
എതെങ്ങിലുമൊക്കെ ബന്ധങ്ങൾ എപ്പോഴെങ്കിലുമൊക്കെ ജീവിതത്തിൽനിന്നും എടുത്തു കളഞ്ഞവരായിരിക്കും എല്ലാ മനുഷ്യരും,ഞാനും അതിൽ പെടും.അതിനു ശേഷം,ഉടനെ അല്ലെങ്കിലും,ആ വേർപാടിനെപറ്റി ഓർത്തു ചെറുതായെങ്കിലും വേദനിക്കാത്ത ആരും കാണില്ല നമ്മുടെ ഇടയിൽ.പറിച്ചു കളയാൻ എളുപ്പമാണ്,പക്ഷെ ആരും പരിചുമാറ്റപെടുന്നവന്റെ മനോവികാരത്തെ പറ്റി ചിന്തിക്കാറില്ല.അല്ലെങ്കിലും സ്വന്തം കാര്യം കഴിഞ്ഞല്ലേ നമ്മൾ എപ്പോഴും ചുറ്റുമുള്ളവരെ പറ്റി ആലോചിക്കുകയുള്ളൂ.
ഒറ്റപെടലിന്റെ വേദന ഒരുപാട് അനുഭവിക്കാൻ ഈ ചെറു പ്രായത്തിൽത്തന്നെ എനിക്ക് സാധിച്ചു.ഞാൻ ഒരു കാര്യം മനസിലാക്കി - സമൂഹം ആവശ്യപെടുന്ന രീതിയിൽ പെരുമാറുന്ന ഒരു വ്യക്തിയല്ല നാമെങ്കിൽ,ഒറ്റപെടുത്തൽ ഒരു തുടക്കം മാത്രമാണ്.
ജീവിതത്തെ നോക്കികാണുന്ന രീതിയിൽ മാത്രമാണ് ഞാനും എന്റെ സഹപാഠികളും വ്യത്യസ്തരയിരുന്നത്.എല്ലാവരെയും ഒരുപോലെ സുഹൃത്തായി കണക്കാക്കി ആര്ക്കും എന്തു സഹായവും ചെയ്ത ഞാൻ,ഒരിക്കലും അവർ എന്നെ കാണുമ്പോൾ ധരിച്ചിരുന്ന മുഖംമൂടികൾ ശ്രദ്ധിച്ചിരുന്നില്ല.
അവർകെല്ലാവർകും എന്നിൽനിന്നും നേടാൻ കഴിയുന്നത്ര നേടുക മാത്രമായിരുന്നു ലക്ഷ്യം.ആവശ്യമുള്ളപോൾ ഒരു ചിരിയും മുഘതോട്ടിച് വന്നുനില്കുകയും,ആവശ്യം കഴിഞ്ഞാൽ ഒന്നും പറയാതെ പോവുകയും ചെയ്തിരുന്ന അവരെ ഞാൻ ഒരിക്കലും തെറ്റിദ്ധരിച്ചില്ല;സന്തോഷിക്കുക മാത്രം ചെയ്തു,ചെറുതാണെങ്കിലും,എന്നെകൊണ്ട് കഴിയുന്ന സഹായം ചെയ്തതിൽ.സഹായതിനുപകരമായി ഒരു നന്ദി വാക്കോ ഒരു പുഞ്ചിരിയോ നൽകിയവർ എന്റെ ഹൃദയത്തെ തൊട്ടു.
എല്ലാറ്റിനുമൊടുവിൽ ഞാൻ ഒറ്റക്കായി;സങ്കടം വന്നു കരയുമ്പോൾ ഒന്ന് കൂടെ ഇരിക്കാനോ പേടിതോന്നുമ്പോൾ ആശ്വസിപ്പിക്കാനോ എന്റെ നിഴൽ മാത്രം കൂടെയുണ്ട് ഇപ്പോൾ.കലാലയ ജീവിതമാണ് ഒരു മനുഷ്യന്റെ എറ്റവും നല്ല നാളുകൾ എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്,പക്ഷെ ഞാൻ ഇത്രമാത്രം മറ്റൊന്നും വേരുതിട്ടില്ല;ജീവിതതോടുപോലും എത്രയോ തവണ മടുപ്പ് തോന്നിയിരിക്കുന്നു.
ആദ്യമൊക്കെ എല്ലാവരോടും സംസാരിച്ചു കളിച് ചിരിച് നടന്നിരുന്ന ഞാൻ ഒരു ചലിക്കുന്ന പ്രതിമ മാത്രാണ് ഇന്ന്;ഒന്നിനോടും പ്രതികരിക്കാത്ത,ആരെയും മുഴുവനായി വിശ്വസിക്കാൻ പേടിക്കുന്ന ഒരുവൾ.ആരെങ്കിലും സ്നേഹം കാണിച്ചാൽ,അത് സത്യമാണോ അതോ എന്നിൽനിന്നും എന്തെങ്കിലും പ്രതീക്ഷിച്ചിട്ടാണോ എന്ന് തിരിച്ചറിയാൻ പഠിക്കുകയാണ് ഞാനിപ്പോൾ.ഏകാന്തതയും മഴയും ഇരുട്ടുമാണ് എന്റെ പ്രിയ കൂട്ടുകാർ.അവ ഒരിക്കലും ഒന്നും തിരിച്ചു പ്രതീക്ഷിക്കുകയില്ല,കൂടെ നില്ക്കാൻ ബുധിമുട്ടുകാനിക്കുകയുമില്ല.
ഇനി എന്നെങ്കിലും എനിക്ക് പഴയ ഞാനാകാൻ പറ്റുമോ എന്ന് എനിക്കറിയില്ല,സാധ്യത കുറവാണ്.ഒരിക്കൽ പഠിച്ച കയ്പുള്ള ജീവിതപാഠങ്ങൾ ആരും പെട്ടെന്ന് മറക്കാറില്ലല്ലോ!ഞാനും ഇപ്പോൾ ഒരു മുഘംമൂടിക്കാരിയാണ്;ചിലരെങ്കിലും മനസിലാക്കാതിരിക്കട്ടെ നജ്ണ്‍ മാറിയെന്ന്...